86 വർഷത്തെ ഓസ്കർ ചരിത്രം തിരുത്തിയ ‘പച്ചത്തലമുടിക്കാരി’

1o6dn0l7jm3romd3gof7l64u8m content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2024 p6p16otugd3b6sa6lo55drdv2 billie-eilish-creates-history-in-oscar

ഇളം പച്ച തലമുടിയും വെള്ളാരംകല്ലു പോലുള്ള കണ്ണുകളുമുള്ള ഒരു പെൺകുട്ടി! പേരറിയാത്തവർക്ക് അതായിരുന്നു അവളുടെ അടയാളം

Image Credit: Instagram / billieeilish

ചെറുചിരിയോടെ ലോകസംഗീതവേദികളുടെ പടവുകൾ അതിവേഗം നടന്നുകയറിയ ഒരുവൾ, കൗമാരത്തിളക്കം അവസാനിക്കും മുൻപേ പുരസ്കാര നിശകളിൽ മായ്ക്കാനാകാത്ത വിധം പേരെഴുതിച്ചേർത്തവൾ.

Image Credit: Instagram / billieeilish

ആദ്യമൊക്കെ അവൾ പങ്കെടുക്കാനെത്തുന്ന മത്സരവേദികളും പുരസ്കാരപ്രഖ്യാപനങ്ങളും ആരാധകവൃന്ദത്തിന് ആവേശവും ആകാംക്ഷയുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ‘അവൾ എത്രയെണ്ണം നേടി’ എന്നു മാത്രം അറിഞ്ഞാൽ മതി അവർക്ക്. കാരണം, അവളില്ലാതെ എന്തു വേദി, എന്തു പുരസ്കാരനിശ, എന്ത് ആഘോഷം! ആ പെൺകുട്ടിയുടെ പേര്: ബില്ലി ഐലിഷ്. ഏറ്റവുമൊടുവിൽ അവൾ നേടിയത് ഓസ്കർ!

Image Credit: Instagram / billieeilish

കഴിഞ്ഞ വർഷം സംഗീതലോകത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ബില്ലിയുടെ ബാർബി ഹിറ്റ് ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ എന്ന പാട്ടിലാണ് ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചമേറ്റത്.

Image Credit: Instagram / billieeilish

ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിച്ച പാട്ട്, ലോകഗായകരുടെ സൃഷ്ടികളെ പിന്തള്ളി പുരസ്കാരം സ്വന്തമാക്കി. 2022 ൽ ജയിംസ് ബോണ്ട് സീരീസിലെ 25 ാം ചിത്രമായ ‘നോ ടൈം ടു ഡൈ’യിലെ തീം ഗാനത്തിലൂടെയാണ് ബില്ലി ആദ്യ ഓസ്കർ വീട്ടിലെത്തിച്ചത്.

Image Credit: Instagram / billieeilish

ഇപ്പോഴിതാ രണ്ടു വർഷത്തിനിപ്പുറം നേട്ടം ആവർത്തിച്ചിരിക്കുന്നു. ഇതോടെ ഓസ്കറിന്റെ ചരിത്രത്തിൽ 2 തവണ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഖ്യാതിയും ബില്ലി ഐലിഷ് സ്വന്തം കൈപ്പിടിയിലൊതുക്കി.

Image Credit: Instagram / billieeilish

സഹോദരൻ 26 കാരൻ ഫിനിയാസുമായാണ് ബില്ലി ഈ പുരസ്‌കാരം പങ്കിടുന്നത്

Image Credit: Instagram / billieeilish