ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം മലയാളിയിലേയ്ക്കു പകർന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84ാം പിറന്നാൾ
കളരിക്കൽ കൃഷ്‌ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്.
കുട്ടിക്കാലം മുതൽ കഥകളും കവിതകളും എഴുതിയിരുന്നു.1966ൽ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ഗാനരചനയിലേക്കു കടന്നു വന്നത്.
പിന്നീടിങ്ങോട്ട് തൂലികത്തുമ്പിൽ വിരിഞ്ഞവയെല്ലാം ഹിറ്റുകൾ.
മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾക്ക് ശ്രീകുമാരൻ തമ്പി വരികൾ കുറിച്ചു.
പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തുന്ന അദ്ദേഹം ‘ഹൃദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കപ്പെടുന്നു.