ആ പാട്ടിന്റെ ആദ്യഭാഗം പാടിയത് ഏറ്റവുമൊടുവിൽ; വെളിപ്പെടുത്തി അഫ്സൽ

content-mm-mo-web-stories-music content-mm-mo-web-stories singer-afsal-opens-up-about-the-song-kaithudi-thaalam-thatti kpe0m6a0u8lg6vp8j2ba84ue8 content-mm-mo-web-stories-music-2024 57ei05g6bkklmjp818ftjdjapl

കല്യാണരാമനിലെ പാട്ടു പാടാൻ ആത്മവിശ്വാസം തന്നത് ബേണി ഇഗ്നേഷ്യസും നടനും നിർമാതാവുമായ ലാലുമെന്ന് ഗായകൻ അഫ്സൽ. കരിയറിന്റെ തുടക്കകാലത്ത് പാടിയ പാട്ടിന്റെ അണിയറക്കഥകൾ മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ പങ്കുവച്ചപ്പോഴായിരുന്നു അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്

'കൈത്തുടി താളം തട്ടി' എന്ന പാട്ടിന്റെ തുടക്കം തെറ്റില്ലാതെ ലൈവിൽ പാടുക എന്നത് ഇപ്പോഴും വലിയൊരു വെല്ലുവിളി തന്നെയാണെന്ന് അഫ്സൽ പറയുന്നു.

അഫ്സലിന്റെ വാക്കുകൾ: "ആ പാട്ടു പാടാൻ എനിക്കൊട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതെല്ലാം ബേണി ഇഗ്നേഷ്യസും നിർമാതാവ് ലാലേട്ടനും ഷാഫിയും ഒക്കെ ചേർന്നു തന്നതാണ്. ആ പാട്ടിന്റെ തുടക്കത്തിൽ ഹൈ പിച്ചിലുള്ള ഭാഗം ഇപ്പോൾ കേൾക്കുന്ന രീതിയിൽ ആയിരുന്നില്ല ആദ്യം.

ഫൈനൽ റെക്കോർഡിങ്ങിനു വോയ്സ് ബൂത്തിൽ കേറിയപ്പോഴാണ് ലാലേട്ടന്റെ ഒരു നിർദേശം വന്നത്. ആ ഭാഗത്തിന്റെ അവസാനം ഹൈ പിച്ചിൽ പാടി നോക്കിയാലോ എന്ന്. സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പോയി. കിളി പോയെന്നു പറയില്ലേ? ആ അവസ്ഥ. മുഴുവൻ പാട്ട് പാടിക്കഴിഞ്ഞതിനു ശേഷം തുടക്കത്തിലെ ഭാഗം പാടാമെന്നു പറഞ്ഞു.

മുഴുവൻ പാട്ടു പാടുമ്പോൾ തൊണ്ട നന്നായി തുറക്കുമല്ലോ. അങ്ങനെ പാടിയ പാട്ടാണ് അത്. ഇപ്പോൾ സ്റ്റേജിൽ പാടുമ്പോൾ പോലും ആ ഭാഗം കൃത്യമായി പാടുന്നതിലാകും എന്റെ ഫോക്കസ്. അതു തെറ്റില്ലാതെ എങ്ങനെ പാടാമെന്നത് വലിയ ടാസ്ക് തന്നെയാണ്." "ഇത്ര വർഷത്തെ അനുഭവപരിചയം ഇപ്പോൾ ലൈവിൽ ആ പാട്ടു പാടുമ്പോൾ എന്നെ സഹായിക്കാറുണ്ട്. ശബ്ദത്തിന് സ്ട്രെയിൻ ഇല്ലാതെ എങ്ങനെ അതു പാടി അവതരിപ്പിക്കാമെന്നതിന്റെ ടെക്നിക് ഇപ്പോൾ പഠിച്ചു.

പഠിച്ചെന്നു കരുതി ഓരോ തവണ പാടുമ്പോഴും അതു ശരിയായി വരണമെന്നില്ല. അതു കൃത്യമായി തൊണ്ടയിൽ വരണമെങ്കിൽ മുകളിലുള്ള ആളു തന്നെ വിചാരിക്കണം," പുഞ്ചിരിയോടെ അഫ്സൽ പറയുന്നു.