79ലും മത്ത് പിടിപ്പിക്കുന്ന പാട്ടുകാരൻ

content-mm-mo-web-stories-music content-mm-mo-web-stories musical-journey-of-sir-roderick-david-stewart 6g32sgj03hkctvs9mhua2h5lcr content-mm-mo-web-stories-music-2024 54keia26ovkg0kffh8jetl65bo

പോപ് സംഗീത ലോകത്തിലെ അതികായനാണ് 79 കാരനായ ഡേവിഡ് സ്റ്റിവാർട്ട്. ഇംഗ്ലിഷ് സംഗീത ലോകത്തെ ടോപ് ചാർട്ടുകളിൽ 1970 കൾ മുതൽ ഇടം പിടിച്ച സ്റ്റിവാർട്ട്, ഇപ്പോഴും സജീവമായി തന്റെ സംഗീത ജീവിതം തുടരുന്നു

നിരവധി ഗായകരുള്ള കുടുംബത്തിലാണ് സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ട് ജനിച്ചത്. കഷ്ടപ്പാടിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും നടുവിലായിരുന്നു ബാല്യം.15ാം വയസിൽ ഔദ്യോഗിക വിദ്യാഭ്യാസം ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്തും ഫുട്ബോൾ കളിച്ച് വരുമാനം നേടിയും സ്റ്റിവാർട്ട് കുടുംബത്തെ പരിപാലിക്കാൻ തുടങ്ങി.

ജീവിതക്ലേശങ്ങൾ വർധിച്ചുവന്നപ്പോഴും സംഗീതത്തെ കരുത്താക്കി അദ്ദേഹം മുന്നോട്ടു നീങ്ങി. 1962 ൽ ഹാർമോണിയവുമായി തെരുവിലൂടെ നടന്ന് പാട്ട് പാടിയാണ് സ്റ്റിവാർട്ട് തന്റെ സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്. അവിടെ നിന്ന് ഫൈവ് ഡയമെൻഷൻസ് എന്ന സംഗീത ക്ലബിലേക്കും പിന്നീട് ലോങ് ഹാർഡി എന്ന 60 കളിലെ പ്രിയപ്പെട്ട പോപ് ഗായകനൊപ്പവും ഡേവിഡ് സ്റ്റിവാർട്ട് എത്തിച്ചേർന്നു.

1967 ൽ ലോക പ്രശസ്തമായ ജെഫ് ബെക്ക് ഗ്രൂപിനൊപ്പം ചേർന്നതോടെ സ്റ്റിവാർട്ടിന്റെ ജീവിതം മാറിമറിഞ്ഞു. രണ്ട് വർഷം അവരോടൊപ്പം നിരവധി വേദികളിൽ ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി സംഗീത ബാൻഡുകളോടൊപ്പവും സ്റ്റിവാർട്ട് പാട്ടുകൾ പാടി.

സോളോ ഗാനങ്ങൾ പുറത്തിറക്കിയതോടെയാണ് ലോകം ഡേവിഡ് സ്റ്റിവാർട്ടിനു നേരെ ശ്രദ്ധ തിരിച്ചത്.‘എവെരി പിക്ച്ചർ ടെൽസ് എ സ്റ്റോറി’ എന്ന ഡേവിഡ് സ്റ്റിവാർട്ടിന്റെ ആദ്യ സോളോ ആൽബം ലോകം മുഴുവൻ തരംഗമായി. ജാക്ക്, പോപ് സംഗീതത്തിന്റെ ഇതുവരെ കേൾക്കാത്ത മാനങ്ങൾ ആ പാട്ടിലൂടെ ലോകം കേട്ടു. പിന്നീട് അദ്ദേഹം ഹിറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. മെഗി മേ, യു വിയർ ഇറ്റ് വെൽ, സെയിലിങ്, അറ്റ്ലാന്റിക് ക്രോസിങ്, എ നൈറ്റ് ഓൺ ദ് ടൗൺ തുടങ്ങി ബ്ലഡ് റെഡ് റോസസ് വരെ നീളുന്നു ഹിറ്റുകളുടെ പട്ടിക.

1970 കൾ മുതൽ ഇന്നുവരെയുള്ള കാലയളവിൽ സംഗീതലോകം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയി... സംഗീത ലോകത്തിലെ വന്മരങ്ങളിൽ പലതും വീണു, ട്രെൻഡുകൾ മാറി. പക്ഷേ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ട് എന്ന പേരുണ്ടാക്കുന്ന ഓളവും തരംഗവും ഇന്നും അതു പോലെ തന്നെ നിലനിൽക്കുന്നു. ഹിറ്റ് ക്ലബുകളിലെ സ്വന്തം റെക്കോർഡ് തകർത്തും ഭംഗിയുള്ള കാലാനുസൃതമായ വരികൾ എഴുതിയും അദ്ദേഹം ലോകത്തിന്റെ നെറുകയിൽ നിന്നു പാടിക്കൊണ്ടേയിരിക്കുന്നു