ചോദ്യങ്ങളോടു പ്രതികരിച്ച് അഭിരാമി സുരേഷ്

content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2024 abhirami-suresh-shares-funny-video-on-relationship 6dkicumh0o46vk6hes44orjreo 6u2p0v5va4msgp6b0o17igjcrt

കാമുകൻ ഉണ്ടോ എന്ന ചോദ്യങ്ങൾക്കു മറുപടി നൽകി ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായികയുടെ പ്രതികരണം.

‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി, അതിന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

‘ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട എന്ന’ മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ കോർത്തിണക്കിയ അഭിരാമിയുടെ റീൽ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു.

ഗായികയുടെ രസകരമായ ഈ പ്രതികരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

സമൂഹമാധ്യമലോകത്ത് ഏറെ സജീവമാണ് അഭിരാമി സുരേഷ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാചകത്തിലും മികവ് തെളിയിച്ച ഗായിക, പുത്തൻ പാചകപരീക്ഷണങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതും പതിവാണ്

ഏകദേശം ഒരു വർഷം മുൻപ് എറണാകുളത്ത് സ്വന്തമായി ഒരു കഫേയും അഭിരാമി ആരംഭിച്ചു. ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ഗായിക