ഭർത്താവിന്റെ പുനർവിവാഹം നടത്തി ഗായിക

content-mm-mo-web-stories-music content-mm-mo-web-stories singer-azline-ariffin-helped-find-a-second-wife-for-her-husband-so-she-can-focus-on-her-career 56hd2ova7ghjmq5l2nhtgkkrp2 content-mm-mo-web-stories-music-2024 5ahn6cfh0q6ne6os5gnml7vko7

ഭർത്താവിന്റെ പുനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിൻ. കരിയറിലെ തിരക്കുകൾ കാരണം തനിക്ക് ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിനു പുതിയ പങ്കാളിയെ കണ്ടെത്തി നൽകിയതെന്നും ഗായിക വെളിപ്പെടുത്തി

നാൽപ്പത്തിയേഴുകാരനാണ് എസ്‌ലിന്റെ ഭർത്താവ് വാൻ മുഹമ്മദ് ഹാഫിസാം. ഭർത്താവിനു വേണ്ടി 26കാരിയായ ഡോക്ടറെയാണ് വധുവായി കണ്ടെത്തിയത്. മാർച്ച് രണ്ടാം വാരമായിരുന്നു വിവാഹമെന്നാണു റിപ്പോർട്ട്.

സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായാണ് ഗായിക ഓരോ ദിവസവും ചെലവഴിക്കുന്നത്.

ഭർത്താവ് അനുഭവിക്കുന്ന വലിയ ഏകാന്തതയെ അകറ്റാനാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും 42കാരിയായ അസ്‌ലിൻ പ്രതികരിച്ചു.

പേഴ്സനൽ മാനേജർ ആദം ഫാമിയുമായിട്ടായിരുന്നു അസ്‌ലിന്റെ ആദ്യ വിവാഹം. 2011ൽ വിവാഹിതരായ ഇരുവരും ആറു വർഷങ്ങൾക്കു ശേഷം വേർപിരിഞ്ഞു.

പിന്നീട് ആത്മീയതയുടെ വഴിയിലേക്കു തിരിഞ്ഞ അസ്‌ലിൻ, നാലു വർഷത്തോളം ഏകാന്തജീവിതം നയിച്ചു. 2021ലായിരുന്നു വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം.