കസേര വലിച്ചെറിഞ്ഞു; യുവഗായകൻ അറസ്റ്റിൽ

content-mm-mo-web-stories-music content-mm-mo-web-stories 59buqp55s21rrg4q38qig18447 content-mm-mo-web-stories-music-2024 7rncgjcckssg92i1lk82jl4j7j morgan-wallen-arrested-for-throwing-chair-at-concert

സംഗീത പരിപാടി അവതരിപ്പിക്കവെ ആവേശത്തിൽ കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റില്‍.

Image Credit: Instagram / morganwallen

യുഎസ്സിലെ നാഷ്‌വില്ലയിലുള്ള പ്രമുഖ റൂഫ് ടോപ്പ് ബാറുകളിലൊന്നായ എറിക് ചർച്ച് ബാറിലാണ് സംഭവം.

Image Credit: Instagram / morganwallen

ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ തെരുവിൽ രണ്ട് പൊലീസുകാരുടെ സമീപത്തായി പതിച്ചു. ആർക്കും പരുക്കേറ്റില്ലെങ്കിലും പൊതുജനത്തിന് അപകടമുണ്ടാക്കും വിധത്തിൽ പെരുമാറിയ മോർഗനെ പൊലീസ് അറസ്റ്റ് ചെയ്തു.

Image Credit: Instagram / morganwallen

പ്രദേശത്തെ ഗായകർക്കു പാടാൻ സ്ഥിരം വേദിയൊരുക്കുന്ന ഇടമാണ് എറിക് ചർച്ച് ബാർ. പാട്ട് പാടവെ ആവേശം കൂടിയപ്പോഴാണ് മോർഗൻ കയ്യിൽ കിട്ടിയ കസേര വലിച്ചെറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് മണിക്കൂറുകൾക്കു ശേഷം മോർഗനെ പൊലീസ് വിട്ടയച്ചു

Image Credit: Instagram / morganwallen

സംഗീതലോകത്ത് ഏറെ സജീവമാണ് 30കാരനായ മോർഗൻ വാല്ലെൻ. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘വൺതിങ് അറ്റ് എ ടൈം’ എന്ന ആൽബം വലിയ ജനപ്രീതി നേടിയിരുന്നു.

Image Credit: Instagram / morganwallen

അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാൾ 2020–ൽ അറസ്റ്റിലായിരുന്നു. സ്ഥിരമായി വർഗീയ പരാമർശങ്ങൾ നടത്തുന്ന ഗായകനെ നിരവധി ചാനൽ പരിപാടികളിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്

Image Credit: Instagram / morganwallen