അന്നുമിന്നും ഒരേയൊരു ജാനകിയമ്മ

content-mm-mo-web-stories-music content-mm-mo-web-stories 4ma56fbk2fm19rhs4v1t7p6rcs 3duaugjj6dfl0obgqbtukf7hqh content-mm-mo-web-stories-music-2024 s-janaki-celebrates-86th-birthday

എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം,

ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി.

ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി പാടുന്ന തെന്നിന്ത്യൻ പൂങ്കുയിലിന് ഇന്ന് 86ാം പിറന്നാൾ.

പതിനെട്ടു ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾക്കു ജാനകി ഇതിനകം സ്വരമായിക്കഴിഞ്ഞു.

മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയുമെല്ലാം ഉൾക്കൊണ്ടു ജാനകി പാടിയപ്പോൾ തലമുറകൾക്കാകെ അത് ജീവരാഗമായി.

വയസ്സ് 86 തികയുമ്പോഴും ആ സ്വരത്തിന് ഇന്നും കൗമാരത്തിന്റെ ശാലീനത തന്നെ.