ഭർത്താവും ഗായകനുമായ നിക് ജൊനാസും താനും സാംസ്കാരികമായി ഏറെ വ്യത്യസ്തത പുലർത്തുന്നവരാണെന്നു തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര.
ഇരുവരും വലിയ കുടുംബത്തിൽ ജനിച്ചു വളർന്നവരാണെങ്കിലും രണ്ടു വ്യത്യസ്തമായ സംസ്കാരമാണു പഠിച്ചതും ശീലിച്ചതുമെന്ന് നടി വ്യക്തമാക്കി.
പരസ്പര ധാരണയിൽ മുന്നോട്ടു പോകാൻ പലതും പുതിയതായി പഠിക്കേണ്ടതുണ്ടെന്നും അതെല്ലാം മനസ്സിലാക്കുന്നതിലൂടെയാണ് ജീവിതം താളപ്പിഴകളില്ലാതെ പോകുന്നതെന്നും നടി പറയുന്നു.
2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്.
മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി.
2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.