വേദിയിൽ പാട്ട് പാടവെ നഖം വെട്ടി അർജിത് സിങ്

68hnvnh29ev6cf8dmeig7heaf1 content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2024 singer-arijit-singh-cutting-nails-on-stage-during-performance 5hgkjg2pqkj2v1b3vrlka92abq

വേദിയിൽ പാട്ട് പാടുന്നതിനിടെ നഖം വെട്ടിയ ഗായകൻ അർജിത് സിങ് വിവാദത്തിൽ. ദുബായിൽ വച്ചു നടന്ന ഒരു സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം

പാട്ട് പാടുന്നതിനിടയിൽ നെയിൽ കട്ടർ ഉപയോഗിച്ച് വേദിയിൽ നിന്ന് അർജിത് നഖം മുറിച്ചു. അതും പാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയിൽ! ലൈവ് ആയി പാടുന്നതിന് ഇടയിലായിരുന്നു സംഭവം.

അർജിത്തിന്റെ സ്റ്റേജിലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ പ്രവൃത്തി പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്.

പാട്ടു പാടിക്കൊണ്ട് ആസ്വദിച്ചു നഖം വെട്ടുന്ന അർജിത്തിനു നേരെ വിമർശനസ്വരങ്ങളുമായി നിരവധി പേർ രംഗത്തെത്തി.

അർജിത് ഇത്രയും അൺപ്രഫഷനൽ ആണെന്നു കരുതിയില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം.

വേദിയിൽ പാടാനെത്തുമ്പോൾ അൽപം കൂടെ മാന്യത കാണിക്കണമെന്നും വിമർശനങ്ങൾ ഉയർന്നു.