വാഹമോചിതനായ വിവരം ഔദ്യോഗികമായി പങ്കുവച്ച് ഗായകനും സംഗീതസംവിധായകനും നടനുമായ ജി.വി. പ്രകാശ്
ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
വിവാഹമോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു.
2013–ലായിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം.
സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്.
എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി പ്രകാശ്.
റഹ്മാൻ സംഗീതം നിർവഹിച്ച ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി പ്രകാശ് പിന്നീട് സംഗീത സംവിധായകനായും നടനായും പേരെടുത്തു