കളർഫുൾ ഫോട്ടോഷൂട്ടുമായി ഖദീജ റഹ്മാൻ

content-mm-mo-web-stories-music 4f2c8om3cl0d6lea6jq17i16k2 content-mm-mo-web-stories 17229ced5c0hh43qqq8l088lej content-mm-mo-web-stories-music-2024 khatija-rahman-shares-new-pictures-in-social-media

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളുമായ ഖദീജ റഹ്മാൻ

ആദ്യമായാണ് ഒറ്റയ്ക്കൊരു ഫോട്ടോഷൂട്ടിനു തയാറാകുന്നതെന്നും അതു തീർത്തും അവിശ്വസനീയവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നുവെന്നും ഖദീജ തുറന്നു പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഖദീജ പങ്കുവച്ച ‘കളർഫുൾ’ ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടി.

ഹിജാബ് ധരിച്ച് അതിനു മുകളിൽ പൂക്കൾ അണിഞ്ഞാണ് ഖദീജ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

മുത്തുകൾ കോർത്തൊരുക്കിയ മാലയും വസ്ത്രത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്നു. ചുവന്ന മാസ്ക് വച്ചു മുഖം മറച്ച ഖദീജ, കളർഫുൾ മേക്കപ് ആണ് ചെയ്തിരിക്കുന്നത്.

നെറ്റിയിലും കൺപോളകളിലും കവിളിന്റെ മുകൾ വശങ്ങളിലുമായി വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കൊണ്ട് ചെറുചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.