യുകെയിൽ അടിച്ചുപൊളിച്ച് സിത്താരയും കൂട്ടരും

30a1u3l0ekc5qc93r3q2o6j7f5 content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2024 sithara-krishnakumar-enjoys-uk-journey-with-band-members 5d5cboo0f2ejas2g5d62m8jfv4

യുകെയിൽ അടിച്ചുപൊളിച്ച് ഗായിക സിത്താര കൃഷ്ണകുമാറും കൂട്ടരും. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് സംഘം യുകെയിൽ എത്തിയത്.

സിത്താരയുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീത ബാൻഡ് ആണ് പരിപാടി അവതരിപ്പിക്കുന്നത്. ബാൻഡ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും യാത്രാ വിശേഷങ്ങളുമെല്ലാം സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സുഹൃത്തിനൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോയും സിത്താര കൃഷ്ണകുമാർ പോസ്റ്റ് ചെയ്തു. ലണ്ടൻ നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ റീൽ വിഡിയോകളും സിത്താരയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു പുറത്തുവന്നിട്ടിണ്ട്.

ഗായികയുടെ വസ്ത്രധാരണരീതിയും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും നിറങ്ങളാൽ ശോഭിക്കുക’ എന്ന അടിക്കുറിപ്പോടെ സിത്താര പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് പ്രൊജക്ട് മലബാറിക്കസ് ആദ്യമായാണ് ലണ്ടനിൽ എത്തുന്നത്. മേയ് 17ന് കവൻട്രിയിലും 18ന് ലണ്ടനിലും 19ന് ലിവർപൂളിലുമായാണ് ബാൻഡിന്റെ പരിപാടി നടക്കുക.

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം മുൻപ് സിത്താര യുകെയിൽ പോയിട്ടുണ്ടെങ്കിലും ബാൻഡിനൊപ്പം ഇതാദ്യ യാത്രാനുഭവമാണ്.