കാൻസർ സ്ഥിരീകരിച്ചെന്ന് കെവിൻ ജൊനാസ്

content-mm-mo-web-stories-music kevin-jonas-reveals-skin-cancer-diagnosis content-mm-mo-web-stories 4mq7f1jo6f1gg6oefm7d0o99lm 6jko1h4q0tv4fsq4adq339jsur content-mm-mo-web-stories-music-2024

തനിക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിച്ചെന്നു വെളിപ്പെടുത്തി ഗായകനും ജൊനാസ് ബ്രദേഴ്സിലെ ഒന്നാമനുമായ കെവിൻ ജൊനാസ്

അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും ക്യാൻസർ ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും ഗായകൻ പറഞ്ഞു. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് കെവിൻ ജൊനാസ് അസുഖ വിവരം വെളിപ്പെടുത്തിയത്.

കെവിന്റെ നെറ്റിയുടെ മുകൾഭാഗത്തുനിന്ന് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമ (BCC) നീക്കം ചെയ്യുകയാണുണ്ടായത്. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ കെവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഇപ്പോൾ തനിക്കു വിശ്രമം ആവശ്യമാണെന്നും നിലവിൽ വീട്ടിലാണെന്നും ഗായകൻ പറഞ്ഞു.

അർബുദത്തിന്റേതെന്നു സംശയിക്കുന്ന എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുതെന്നു പറഞ്ഞാണ് കെവിൻ സമൂഹമാധ്യമ വിഡിയോ അവസാനിപ്പിക്കുന്നത്.

കെവിൻ ജൊനാസിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തികച്ചും അപ്രതീക്ഷിത വാർത്തയിൽ പകച്ചുപോയ ചിലർ, വികാരാധീനരായി പ്രതികരിച്ചു. ഗായകന് എത്രയും വേഗം മടങ്ങി വരാനാകട്ടെയെന്ന് ആരാധകർ ആശംസിച്ചു.