ഇടവേളയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി ഗായിക അമൃത സുരേഷ്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു അമൃത. ഒന്നര മാസത്തിനു ശേഷമാണ് ഇപ്പോൾ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്
അമൃതയെ ഏറെ നാളുകൾക്കു ശേഷം കണ്ടതിന്റെ ആനന്ദനിമിഷങ്ങൾ കോർത്തിണക്കി അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.യാത്ര കഴിഞ്ഞെത്തിയ അമൃത, മകൾ പാപ്പു എന്ന അവന്തികയെ ആണ് ആദ്യം ഓടിവന്ന് കെട്ടിപ്പിടിച്ചത്.
മകളെ മാറോടു ചേർത്ത് സ്നേഹചുംബനങ്ങൾ നൽകി. തുടർന്ന് അമ്മ ലൈലയെയും അഭിരാമിയെയും ആലിംഗനം ചെയ്തു. വളർത്തു നായയോടു സ്നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും അഭിരാമി പങ്കിട്ട വിഡിയോയിൽ കാണാനാകും.
അമ്മ തയ്യാറാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന അമൃതയുടെ സന്തോഷവും വിഡിയോയിൽ കാണാം.
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി നേതൃത്വം നൽകിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത സുരേഷ് അമേരിക്കയിൽ പോയത്.
സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, ജോസി ജോൺ, ഫ്രാൻസിസ് സേവ്യർ, അലക്സ്, ഡർവിൻ ഡിസൂസ എന്നിവർക്കൊപ്പമായിരുന്നു ഗായികയുടെ യാത്ര.