ഗോപി സുന്ദറിന്റെ പേര് പറഞ്ഞ് പരിഹാസം; പ്രതികരിച്ച് അഭയ ഹിരൺമയി

content-mm-mo-web-stories-music content-mm-mo-web-stories 2tv2bd8jo8dm9skhrjs4f3dd2j abhaya-hiranmayi-reacts-against-the-unwanted-comments 4g28simibltp7q5tt3ffififm9 content-mm-mo-web-stories-music-2024

സ്വകാര്യജീവിതത്തെ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക അഭയ ഹിരൺമയി

അമ്മയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഗായികയുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറും വിധത്തിൽ ചിലർ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.

സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും കുറിച്ചുള്ള അനാവശ്യ വിലയിരുത്തലുകളും വിമർശനങ്ങളുമാണ് പലരും ഉന്നയിച്ചത്. അവയോടെയല്ലാം രൂക്ഷമായി തന്നെ അഭയ പ്രതികരിച്ചു

അമ്മ ‌അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ ഹൃദ്യമായ വിഡിയോ ആണ് അഭയ ഹിരൺമയി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ലതികയെ, ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രൻ പഠിപ്പിച്ച ക‍ൃതിയാണിത്. ഓർമവച്ച കാലം മുതൽ താൻ മൂളി നടക്കുന്ന കൃതിയാണിതെന്ന് അഭയ കുറിച്ചു. നിരവധി പേരാണ് അമ്മ–മകൾ കോംബോയെ പ്രശംസിച്ചു രംഗത്തെത്തുന്നത്. മുൻപ് ‘ഗണപതിയേ’ എന്ന പാട്ടിന് ലതികയും അഭയയും ചേർന്നൊരുക്കിയ കവർ പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംഗീതത്തിൽ കുട്ടിക്കാലം മുതൽ പരിശീലനം നേടിയ ആളാണ് അഭയയുടെ അമ്മ ലതിക മോഹൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി. വർഷങ്ങളോളം തുടർച്ചയായി സംഗീത കച്ചേരികളും അവതരിപ്പിച്ചിരുന്നു.