സ്വകാര്യജീവിതം ചർച്ചയാക്കി സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയുമായി ഗായിക അഭയ ഹിരൺമയി..
ജീവിതത്തിലെ പല ഘട്ടങ്ങളിലും എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും അഭയ പറയുന്നു.
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഗായികയുടെ പ്രതികരണ കുറിപ്പ്.അഭയയുടെ കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ഗായികയെ പിന്തുണച്ചു രംഗത്തെത്തുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലും ചർച്ചയാക്കി അഭയയ്ക്കെതിരെ നിരവധി പേർ വിമർശന സ്വരങ്ങളുയർത്തിയിരുന്നു.
അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അനാവശ്യ ആരോപണങ്ങൾ ഉയർന്നത്.
പരിഹാസ കമന്റുകളോടു ഗായിക പ്രതികരിച്ചെങ്കിലും വിമർശനങ്ങൾ വീണ്ടും സജീവമായി. പിന്നാലെയാണ് അഭയയുടെ പ്രതികരണ കുറിപ്പ് എത്തിയത്.