കെ–പോപ് ആരാധകർക്കായി കൊറിയയിൽ നിന്നൊരു സന്തോഷ വാർത്ത
ബിടിഎസ്, ബ്ലാക്പിങ്ക് താരങ്ങളെപ്പോലെ കെ–പോപ് പരിശീലനം നേടാൻ ആഗ്രഹമുണ്ടോ? കൊറിയൻ കൾചർ ട്രെയ്നിങ് വീസയുമായി നിങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്
ദക്ഷിണ കൊറിയ.കൊറിയയിലെ കൾചറൽ അക്കാദമിയിൽ പ്രവേശനം നേടുന്നവർക്ക് 2 വർഷത്തെ വീസയാണ് അനുവദിക്കുക.
കെ–പോപ്, ഡ്രാമ, സിനിമ, അനിമേഷൻ അനുബന്ധ മേഖലകളിൽ നേരിട്ടുള്ള പരിശീലനം നേടാം. കൾചറൽ വീസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും.
കൊറിയൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാനസ്രോതസ്സായ കെ–പോപ്, കെ–ഡ്രാമ താൽപര്യം രാജ്യാന്തരതലത്തിൽ സജീവമാക്കി നിലനിർത്തുകയാണ് ദക്ഷിണകൊറിയയുടെ ലക്ഷ്യം.
കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് താൽക്കാലിക ഇടവേളയെടുത്തതു രാജ്യത്തിന്റെ ജിഡിപിയെ ബാധിച്ചിരുന്നു