ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും.
നിറവയർ ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
ഓഫ് വൈറ്റ് നിറത്തിലുള്ള സാരി പ്രത്യേക രീതിയിൽ ഉടുത്ത് ബ്ലൗസ്‌ലെസ് ആയാണ് രഞ്ജിനി മറ്റേണിറ്റി ഫോട്ടോഷൂട്ടിനൊരുങ്ങിയത്.
വെയിസ്റ്റ് ചെയിൻ മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഓപ്പൺ ഹെയർസ്റ്റൈലും ന്യൂഡ് മേക്കപ്പും രഞ്ജിനിയുടെ സിംപിൾ ആൻഡ് എലഗന്റ് ലുക്ക് പൂർണമാക്കി.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്.
‘എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നൽകി’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി അമ്മയാകാനൊരുങ്ങുന്ന വിവരം അറിയിച്ചത്.