ഗായികയും സംഗീതജ്ഞൻ ബെന്നി ബ്ലാങ്കും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് സൂചന.
ഇതുസംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സെലീന പങ്കുവച്ച ഒരു ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്.
സെലീന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ഒരു ചിത്രത്തിൽ മോതിരവിരൽ ഹാർട്ട് ഇമോജി ഉപയോഗിച്ച് മറച്ചുവച്ചതു കാണാം. ഇതോടെ, ഗായികയുടെ വിവാഹം സംബന്ധിച്ച ചർച്ചകൾ കൂടുതൽ ശക്തമായി.
ഇക്കാര്യത്തിൽ സെലീനയോ ബെന്നി ബ്ലാങ്കോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലഅതേസമയം മുൻകാമുകനും ഗായകനുമായ ജസ്റ്റിൻ ബീബർ, താൻ പിതാവാകാൻ ഒരുങ്ങുന്നുവെന്നു പ്രഖ്യാപിച്ച് പങ്കാളിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ സെലീന പങ്കിട്ട ‘പരിഹാസ ചിത്രം’ ഏറെ ചർച്ചയായിരുന്നു.
പ്രിയപ്പെട്ടയൊരാളുടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ മുഖം അവ്യക്തമായിരുന്നതിനാൽ സെലീനയ്ക്കൊപ്പമുള്ളത് ആരാണെന്നു മനസ്സിലായില്ല.
തുടർന്നുള്ള ദിവസങ്ങളിൽ ബെന്നി ബ്ലാങ്കോയ്ക്കൊപ്പമുള്ള പ്രണയ ചിത്രം പരസ്യപ്പെടുത്തിയതോടെ ഗായികയുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ തലപൊക്കുകയായിരുന്നു.