ഫെയ്സ്ബുക് പോസ്റ്റിനു താഴെ അമ്മയെക്കുറിച്ചു മോശം പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ.
സൈബർ പൊലീസിൽ പരാതി നൽകിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പരാതിയുടെ പകർപ്പും പങ്കുവച്ചിട്ടുണ്ട്.
ചിങ്ങം 1 പ്രമാണിച്ച് ഗോപി സുന്ദർ ഒരു സെൽഫി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ നിരവധി പേരാണ് അശ്ലീല കമന്റുകളുമായി എത്തിയത്.
അക്കൂട്ടത്തിലൊരാൾ ഗോപി സുന്ദറിന്റെ അമ്മയെക്കുറിച്ചു തികച്ചും മോശമായ പരാമർശം നടത്തി. പിന്നാലെ അയാളുടെ പ്രൊഫൈലും കമന്റുകളും ഉൾപ്പെടെയുള്ളവയുടെ സ്ക്രീൻഷോട്ടുകൾ ഗോപി പങ്കുവച്ചു. തുടർന്നാണ് നിയമത്തിന്റെ വഴിയെ നീങ്ങിയത്.