ആദ്യകൺമണിയെ വരവേറ്റ് പോപ് താരം ജസ്റ്റിന്‍ ബീബറും പങ്കാളിയും മോഡലുമായ ഹെയ്‌ലി ബാൾഡ്‌വിനും.
ഗായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഹെയ്‌ലി ആൺകുഞ്ഞിനു ജന്മം നൽകിയത്.
മകന്റെ കുഞ്ഞുകാൽപ്പാദത്തിന്റെ ചിത്രം പങ്കിട്ട് ജസ്റ്റിൻ ബീബർ പേര് വെളിപ്പെടുത്തി. ‘ജാക്ക് ബ്ലൂസ് ബീബർ, വീട്ടിലേക്ക് സ്വാഗതം’ എന്നാണ് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ജസ്റ്റിൻ ബീബറിന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. പിന്നാലെ ജസ്റ്റിനും ഹെയ്‌ലിക്കും ആശംസകൾ നേർന്ന് നിരവധി പേരെത്തി.
2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം.
ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇരുവരുടെയും ചിത്രങ്ങളും വലിയതോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.