ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ കൊച്ചുമകളും ഗായികയുമായ സനായി ഭോസ്‌ലെയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സെമി ട്രാൻസ്പരന്റ് ഓഫ് ഷോൾഡർ മിനി ഫ്രോക്ക് ആണ് സനായി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഫ്രോക്കിന് അനുയോജ്യമായ സിംപിൾ മാലയും കമ്മലും അണിഞ്ഞു.
ബ്രൈറ്റ് റെഡ് നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് നഖങ്ങളുടെ ഭംഗി കൂട്ടി. സിംപിൾ മോതിരങ്ങളും അണിഞ്ഞിട്ടുണ്ട്.
‘എ സീരീസ് ഓഫ് ഇമോഷൻസ്’ എന്ന അടിക്കുറിപ്പോടെ സനായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.
ഓപ്പൺ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും ഗ്ലോസി ലിപ്സും ഗായികയുടെ ലുക്ക് സിംപിളും എലഗന്റും ആക്കി
ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി.