സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു.
മിഥുനാണ് തനിക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രിയ കൂട്ടുകാരനോടുള്ള സ്നേഹം അചഞ്ചലമായി തന്നെ നിലനിൽക്കുമെന്നും സിത്താര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പിറന്നാൾ മംഗളങ്ങൾ നേർന്ന് മിഥുൻ ജയരാജിനൊപ്പമുള്ള ഹൃദ്യമായ ചിത്രവും സിത്താര പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിത്താരയുടെ സ്നേഹക്കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേർ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങളുമായി എത്തി.
വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.