എന്താണ് ഇന്ത്യ സ്വന്തമാക്കിയ ഹൈപ്പർ സോണിക് കരുത്ത്?

വിമാനങ്ങളു‌ടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വേഗതയേറിയതാണ് ഹൈപ്പർ സോണിക്.

content-mm-mo-web-stories-news content-mm-mo-web-stories content-mm-mo-web-stories-news-2020 interesting-facts-about-hypersonic-missile-technology 6lqrqfnna5a2ivh7di3v31nfto 26fal25pikm17g2bfp0tdkk6gf

സൂപ്പർ സോണിക്കിനും മുകളിൽ

ശബ്ദത്തേക്കാൾ അഞ്ചു മടങ്ങാണ് സൂപ്പർ സോണിക്. അതിനും മുകളിലുള്ള വേഗമാണ് ഹൈപ്പർ സോണിക്.

നാസയും ബോയിങ്ങും

നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ് റൈഡർ തുടങ്ങിയ പരീക്ഷണ വിമാനങ്ങൾ ഹൈപ്പർ സോണിക് വേഗം കൈവരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അവതാർ

കഴിഞ്ഞ ദിവസം വിക്ഷേപിച്ച എച്ച്എസ്‌ടിഡി വെഹിക്കിൾ കൂടാതെ അവതാർ എന്ന ഹൈപ്പർസോണിക് ചെറുവിമാനവും ഇന്ത്യയുടെ അണിയറയിലുണ്ട്.

ശബ്ദാതിവേഗ വീരന്മാർ

ഇന്ത്യയുടെ ബ്രഹ്മോസ് 2, യുഎസിന്റെ എച്ച്ടിവി2, റഷ്യയുടെ അവൻഗാർഡ്, ചൈനയുടെ ഡിഎഫ്–സെഡ്എഫ് എന്നിവ ഹൈപ്പർസോണിക് മിസൈലുകളാണ്.

മിന്നൽ മിസൈലുകൾ

നിലവിലെ ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗവും ക്രൂസ് മിസൈലുകളുടെ നിയന്ത്രണക്ഷമതയും ഒരുമിച്ചു ചേർന്നതാണ് ഹൈപ്പർസോണിക്.

തടുക്കാനാകാത്ത വേഗം

ഹൈപ്പർസോണിക്കിന് നിലവിലെ മിസൈലുകളേക്കാൾ റേഞ്ച് കൂടുതലാണ്. ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തകർക്കാനാകില്ല.

ഭാവിയിലെ മുതൽക്കൂട്ട്

പ്രതിരോധ രംഗത്തായിരിക്കും സമീപ ഭാവിയിൽ ഹൈപ്പർസോണിക് സാങ്കേതികത ഏറ്റവും ഉപകാരപ്പെടുക. ചെലവു കുറഞ്ഞ സാറ്റലൈറ്റ് വിക്ഷേപണവും ഇവ സാധ്യമാക്കും.