കോവിഡിനെ ഫലപ്രദമായി തടഞ്ഞ ന്യൂസീലൻഡിൽ വീണ്ടും ഭീഷണിയായി പുതിയ കേസ്
വിദേശത്തുനിന്നെത്തുന്നവർക്ക് രണ്ടാഴ്ച നിർബന്ധിത ക്വാറന്റീനു ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശനമുള്ളൂ
ഡിസംബർ 30ന് ന്യൂസീലൻഡിലേക്ക് തിരിച്ചെത്തിയ 56കാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്കു പിന്നിൽ
ഓക്ലൻഡിൽ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞെത്തിയ വനിതയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ക്വാറന്റീനിലിരിക്കെ രണ്ടു തവണയും നെഗറ്റീവായ ഇവർ തിരികെ വീട്ടിലെത്തി ദിവസങ്ങൾക്കകം കോവിഡ് പോസിറ്റീവായി
ന്യൂസീലൻഡിൽവച്ചുതന്നെയാണ് ഇവർക്കു രോഗം ബാധിച്ചതെന്നാണു പ്രാഥമിക നിഗമനം; ആൾക്കൂട്ട വ്യാപനത്തിന്റെ സാധ്യതകൾ പരിശോധിച്ച് ആരോഗ്യ വകുപ്പ്
നവംബർ 18നാണ് അവസാനമായി ന്യൂസീലൻഡിൽ ആൾക്കൂട്ട വ്യാപനം സ്ഥിരീകരിച്ചത്
അതിവ്യാപനശേഷിയുള്ള കൊറോണ വൈറസാണോ സ്ഥിരീകരിച്ചതെന്നും അന്വേഷിക്കുന്നു
രാജ്യത്ത് വാക്സിനേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരുക്കങ്ങളും പഠനവും നടക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെന്
50 ലക്ഷം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ ജനുവരി 27 വരെ ആകെ രോഗബാധിതർ 2295 മാത്രം (ചിത്രങ്ങൾ: AFP)