പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള മലിനീകരണമാണ് ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ മലിനീകരണത്തിനു കാരണമെന്ന് പഠനറിപ്പോർട്ട്
ഡിസംബര്‍–ജനുവരി മഞ്ഞുകാലത്ത് ഗതാഗതവും ജനജീവിതവും തടസ്സപ്പെടുത്തും വിധമാണ് ഡൽഹിയിൽ പുകമഞ്ഞ് നിറയുക
മഞ്ഞുകാലത്ത് പുകമഞ്ഞ് ശക്തമാകാൻ കാരണം പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പരക്കുന്ന ക്ലോറൈഡ് അടങ്ങിയ സൂക്ഷ്മ കണികകൾ
വ്യവസായശാലകളിൽനിന്നു പുറന്തള്ളുന്ന വിഷവാതകങ്ങളും പുകമഞ്ഞിനു കാരണമാകുന്നു
2.5 മൈക്രോമീറ്ററിനും താഴെ മാത്രം വ്യാസമുള്ള സൂക്ഷ്മവസ്തുക്കളാണ് പ്രധാനമായും ഡൽഹിയിൽ മലിനീകരണത്തിനിടയാക്കുന്നത്
മലിനീകരണത്തിനിടയാക്കുന്ന സൂക്ഷ്മവസ്തുക്കളിലെ പ്രധാന ഘടകം ക്ലോറൈഡ് നിറഞ്ഞ കണികകളാണെന്ന് കണ്ടെത്തിയത് ഐഐടി മദ്രാസ് സംഘം
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് പുകമഞ്ഞിനു കാരണമാകുന്നതെന്നായിരുന്നു നേരത്തേയുള്ള വാദം
പുകമഞ്ഞ് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത് നേച്ചർ ജിയോസയൻസ് ജേണലിൽ; ഹാവാർഡ്, മാഞ്ചസ്റ്റർ സർവകലാശാല ഗവേഷകരും പഠനത്തിൽ പങ്കുചേർന്നു (ചിത്രങ്ങൾ: AFP)