എന്താണ് ഇരട്ടമാസ്‌ക്?

പേരുപോലെത്തന്നെ ഒരു സർജിക്കൽ മാസ്‌‍കിനു മുകളിൽ പല പാളികളുള്ള തുണി മാസ്‌ക് ധരിക്കുന്നതാണ് ഇരട്ട മാസ്‌ക്.

1rr96grkemrq1bs0tetneft7sn https-www-manoramaonline-com-web-stories-news-2021 web-stories https-www-manoramaonline-com-web-stories-news 25keeq9e32q2vdo7oo3rj3r9ak

സർജിക്കൽ മാസ്‌കിന്റെ ചരട് ചിത്രത്തിൽ കാണുന്നതുപോലെ കെട്ടിയാൽ (Knot and Tuck) വായു ചോരാത്ത വിധം മുഖത്തോടു ചേർന്നിരിക്കും

ചരടിൽ കെട്ടിടാതെ ഉപയോഗിക്കുന്ന സർജിക്കൽ മാസ്ക്കിന് വായുവിലെ കൊറോണവൈറസിൽനിന്ന് 56.1% പ്രതിരോധമേ നൽകാൻ സാധിക്കൂ.

പല പാളികളുള്ള തുണി മാസ്ക് ഉപയോഗിച്ചാൽ 51.4% മാത്രമേ വൈറസിനെ പ്രതിരോധിക്കാനാവുകയുള്ളൂ.

ചരടിൽ കെട്ടിട്ട സർജിക്കൽ മാസ്ക്കിന് വൈറസിൽനിന്ന് 77% പ്രതിരോധം ഉറപ്പുനൽകാനാകും

ഇരട്ടമാസ്ക് രീതിയാണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ 85.4% സംരക്ഷണം വൈറസിൽനിന്ന് ഉറപ്പാക്കാം

രണ്ട് സർജിക്കൽ മാസ്കുകളോ പുനരുപയോഗിക്കാനാകാത്ത രണ്ടു മാസ്കുകളോ ഒരുമിച്ച് ഉപയോഗിക്കരുത്

എൻ95 മാസ്കിനൊപ്പം ഒരു കാരണവശാലും മറ്റൊരു മാസ്കും ഉപയോഗിക്കരുത്. എൻ95 മാസ്ക് ഒരെണ്ണം മാത്രമായേ ഉപയോഗിക്കാവൂ.

മാസ്ക്കുകളിൽ അണുനശീകരണത്തിനുള്ള വസ്തുക്കളൊന്നും പ്രയോഗിക്കാതിരിക്കുക. സ്പ്രേ ചെയ്യാനും പാടില്ല.

തുണി മാസ്ക്കോ സർജിക്കൽ മാസ്ക്കോ മാത്രം ധരിക്കുമ്പോൾ അതോടൊപ്പം ഒരു മാസ്ക് ഫിറ്റർ അല്ലെങ്കിൽ മാസ്ക് ബ്രേസ് ഉപയോഗിച്ചാൽ മാസ്‌ക് മുഖത്തോടു ചേർന്നിരിക്കും.

ശ്വസിക്കുന്നതിനും ശ്വാസം പുറത്തുവിടുന്നതിനും അനുസരിച്ച് മാസ്ക്കും അകത്തേക്കും പുറത്തേക്കും നീങ്ങുന്നുണ്ടെങ്കിൽ മാസ്കിന് ചോർച്ചയില്ലെന്നർഥം