ഇനിയെല്ലാം പഴയപടി; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ തിയറ്ററുകളിൽ 100% സീറ്റിൽ ആളെ ഇരുത്താം.

4af908st0ov9hh191rejpimtp9 6faldu565blmle7b34dh9ramd6 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു ഭക്ഷണശാലകൾ, ബാറുകൾ, ക്ലബുകൾ എന്നിവിടങ്ങളിലും 100% ആളാകാം. ഈ സ്ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണത്തിന് മുൻപ് ഉണ്ടായിരുന്ന സമയക്രമത്തിൽ ഇനി മുതൽ പ്രവർത്തിക്കാം.

സംസ്ഥാനത്ത് ‌എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാൻ കലക്ടർമാർക്ക് അനുമതി നൽകി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ അകലം പാലിക്കണം.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും ആവശ്യമെങ്കിൽ നേരിട്ടും നടത്താം.