മക്രോയ്ക്ക് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’

5v1ft5mtuglc5jvjaju35l03gi french-president-emmanuel-macron-loses-parliament-majority-in-stunning-setback content-mm-mo-web-stories-news content-mm-mo-web-stories 6j577el2tl1uih9icvcnfcu5od content-mm-mo-web-stories-news-2022

ഫ്രാൻസിൽ തിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് രണ്ടാംവട്ടം പ്രസിഡന്റായ ഇമ്മാനുവൽ മക്രോയ്ക്ക് രണ്ടാം ഘട്ട പാർലമെന്ററി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി.

Image Credit: (Photo by Michel Euler / POOL / AFP)

പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി.

Image Credit: (Photo by Geoffroy VAN DER HASSELT / AFP)

577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം.

Image Credit: (Photo by Ludovic MARIN / AFP)

ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു ക്യാംപാണ് വിജയം നേടിയത്. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 മുതൽ 200 സീറ്റുകൾ നേടിയേക്കും.

Image Credit: (Photo by JULIEN DE ROSA / POOL / AFP)

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനു ശേഷമാണ് അപ്രതീക്ഷിത തിരിച്ചടി.

Image Credit: (Photo by Ludovic MARIN / POOL / AFP)

മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടി നയിക്കുന്ന സഖ്യം 260 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മറ്റു പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ അധികാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.

Image Credit: (Photo by Ludovic MARIN / POOL / AFP)