ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

content-mm-mo-web-stories-news content-mm-mo-web-stories 27g4o0ur7iakdql7r25mv3ba62 content-mm-mo-web-stories-news-2022 draupadi-murmu-nda-presidential-candidate-india-president-election-2022 514stdc88n0bph2go8akilonrf

ബിജെപി പാർലമെന്ററി ബോർഡാണ് ഒഡീഷയിലെ മുൻ മന്ത്രികൂടിയായ ദ്രൗപദിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.

Image Credit: PIB

ഗോത്രവിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ വനിതാ ഗവർണർ ആയി ചരിത്രം രചിച്ച വ്യക്തിയാണ് ദ്രൗപദി മുർമു.

Image Credit: PIB

2017ലും ദ്രൗപദിയെ ബിജെപി പരിഗണിച്ചെങ്കിലും അവസാന നിമിഷം സ്ഥാനാർഥിയായി റാം നാഥ് കോവിന്ദിനെ പ്രഖ്യാപിക്കുകയായിരുന്നു.

Image Credit: PIB

ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയവയുടെ പിന്തുണ കൂടിയുണ്ടെങ്കിൽ ദ്രൗപദിക്കു ജയം സുഗമമാവും. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Image Credit: PIB

വൈഎസ്ആർസിപി നേരത്തെതന്നെ എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ വാഗ്ദാനം െചയ്തിട്ടുണ്ട്.

Image Credit: PIB

ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ വനിത സ്ഥാനാർഥിയാകുമ്പോൾ മറ്റൊരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുക ബിജു ജനതാദളിന് എളുപ്പമാവില്ല.

Image Credit: PIB

സന്താൾ ഗോത്ര വിഭാഗത്തിൽനിന്നാണ് ദ്രൗപദി. അതിനാൽ ജാർഖണ്ഡിലെ മുഖ്യഭരണകക്ഷിയായ ജെഎംഎമ്മും ദ്രൗപദിയെ പിന്തുണയ്ക്കാൻ നിർബന്ധിതമായേക്കും. ജെഎംഎമ്മിന്റെ പ്രധാന വോട്ട് ബലം സന്താളുകളാണ്.

Image Credit: PIB

ജാർഖണ്ഡിലെ ഗവർണർ ആയി(2015–2021) പ്രവർത്തിച്ചിട്ടുള്ള ദ്രൗപദി 2000 ൽ ഒഡീഷയിലെ നവീൻ പട്നായിക് മന്ത്രിസഭയിലും അംഗമായിരുന്നു.

Image Credit: PIB

പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന്. ഇതിൽ ആൺമക്കൾ മരിച്ചു.

Image Credit: PIB