ദ്രൗപദി മുർമു: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

droupadi-murmu-wins-india-president-election-2022 content-mm-mo-web-stories-news content-mm-mo-web-stories content-mm-mo-web-stories-news-2022 du1ag8ud4uf2b8fq5ijvgcs4d sqcb9vvoq0eh6sqp5ejh5nggc

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം.

ഓരോ റൗണ്ടിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് മുർമു ലീഡ് ചെയ്തത്.

മുർമുവിനെ പിന്തുണച്ച് പ്രതിപക്ഷത്തുനിന്ന് 17 എംപിമാർ ക്രോസ് വോട്ട് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

ആന്ധ്ര പ്രദേശിൽനിന്നുള്ള എല്ലാ എംഎൽഎമാരുടെയും വോട്ടുകൾ മുർമുവിനു ലഭിച്ചു.

അരുണാചൽ പ്രദേശിൽനിന്ന് നാലു പേരുടേത് ഒഴിച്ച് ബാക്കിയുള്ള വോട്ടുകളും അവർക്കു ലഭിച്ചു.

എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു.

കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു.

ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി.

ദ്രൗപദി മുർമുവിന്റെ വിജയത്തിൽ രാജ്യത്ത് മിക്കയിടങ്ങളിലും ബിജെപി ആഹ്ലാദപ്രകടനം നടത്തി.