സ്മൃതിയുടെ മകളുടെ റസ്റ്ററന്റിന്റെ മദ്യ ലൈസൻസ് അനധികൃതം; വിവാദം പുകയുന്നു

7kn5eong8302oe1q12opv92ns3 1mv8cmgsit0ararts574374aks web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

വടക്കൻ ഗോവയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു.

Image Credit: PIB

മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഗോവ എക്സൈസ് കമ്മിഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുകയാണ്.

Image Credit: PIB

ഗോവയിലെ അസൻഗൗവിലാണ് സ്മൃതിയുടെ മകൾ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോൾസ് കഫേ ആൻഡ് ബാർ സ്ഥിതി ചെയ്യുന്നത്.

Image Credit: PIB

ബാറിനുള്ള ലൈസൻസ് കൃത്രിമ രേഖകള്‍ നൽകിയാണ് ഉടമകൾ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് നൽകിയ പരാതിയിലാണ് ജൂലൈ 21ന് എക്സൈസ് കമ്മിഷണർ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും

Image Credit: PIB

കഴിഞ്ഞമാസമാണ് ലൈസൻസ് പുതുക്കിയത്. എന്നാൽ ലൈസൻസിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു.

Image Credit: PIB
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html
Read Article