കണ്ണീരോർമയായി അഫ്ര

https-www-manoramaonline-com-web-stories sma-affected-child-afra-passes-away-in-mattool-kannur q5ebe8bj8lv3ckuqfgvu71j1a 4h28ig5egocq1plsb3prd3076n https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. ഫയൽ ചിത്രം: സമീർ എ. ഹമീദ്

പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫയൽ ചിത്രം: സമീർ എ. ഹമീദ്

എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടു അഫ്ര വീൽചെയറിൽ ഇരുന്നു നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. ഫയൽ ചിത്രം: സമീർ എ. ഹമീദ്

18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര കുഞ്ഞനിയനുവേണ്ടി സഹായം ചോദിച്ചത്.‌ ഫയൽ ചിത്രം: സമീർ എ. ഹമീദ്

ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകൾ നാട് ഒന്നായി ഏറ്റെടുത്തു. 46 കോടിയുടെ കാരുണ്യമാണ് നാട് സ്വരുക്കൂട്ടി നൽകിയത്. ഫയൽ ചിത്രം: സമീർ എ. ഹമീദ്