നെഞ്ചുറപ്പിന്റെ ‌ചെങ്കനൽച്ചൂട് കോടിയേരി ബാലകൃഷ്ണൻ (1953–2022)

content-mm-mo-web-stories-news content-mm-mo-web-stories senior-cpm-leader-kodiyeri-balakrishnan-passes-away content-mm-mo-web-stories-news-2022 7lj7ecjfkjfs82k96lb77fbs11 1pm3qocji33gc93kc8923eeja0

2006–11 കാലയളവിൽ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.

Image Credit: മനോരമ

2001 ലും 2011 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ്.

Image Credit: മനോരമ

തലശേരിയിൽനിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗം.

Image Credit: മനോരമ

കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 ന് ജനനം.

Image Credit: മനോരമ

വിദ്യാർഥിയായിരിക്കെ ഇന്നത്തെ എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.

Image Credit: മനോരമ

രാഷ്ട്രീയചൂരിൽ ത്രസിക്കുന്ന കണ്ണൂർ തട്ടകത്തിൽനിന്ന് നാടിന്റെ പേരു തന്നെ സ്വന്തം പേരിന്റെ പര്യായമാക്കിയ രാഷ്ട്രീയവളർച്ച.

Image Credit: മനോരമ

1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം. 1973 ൽ കോടിയേരി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി. 1990 മുതൽ 95 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി.

Image Credit: മനോരമ

2008 ൽ പൊളിറ്റ് ബ്യൂറോ അംഗം. 2015 ൽ സിപിഎം സംസ്ഥാന സെക്രട്ടറി. തുടർച്ചയായി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറി.

Image Credit: മനോരമ

സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം.വി. രാജഗോപാലിന്റെ മകൾ എസ്.ആർ. വിനോദിനിയാണ് ഭാര്യ.

Image Credit: മനോരമ

ബിനോയ്, ബിനീഷ് എന്നിവർ മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ.

Image Credit: മനോരമ