ശക്തമായ പുകമഞ്ഞ് നിറഞ്ഞുനിൽക്കുന്ന സാഹചര്യമായിരുന്നു ഇന്നലെ ഡൽഹിയിൽ. പലർക്കും തലവേദന, കണ്ണിനു നീറ്റൽ, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ സാഹചര്യങ്ങളുണ്ടായി
വായുനിലവാര സൂചിക (എക്യുഐ) ഇന്നലെ രാവിലെ 426 എന്ന ഗുരുതരാവസ്ഥയാണു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്ന് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ നില അപകടനിലയിലെത്താൻ കാരണം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളാണെന്നാണു വിലയിരുത്തൽ.
വായുമലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.