സൈക്കിളേറിയെത്തി മാംഗല്യം

6f87i6nmgm2g1c2j55tsc9m434-list 53dcfu8eghftttjb2s751k02lj 534m6attf0j97rrgcs3o1frbq7-list mo-women-marriage mo-lifestyle-wedding

പ്രണയിനിയെ താലി ചാർത്താൻ വരൻ എത്തിയത് 150 കിലോമീറ്റർ സൈക്കിള്‍ ചവിട്ടി. വിവാഹ ശേഷം വരന്‍ മടങ്ങിയതും സൈക്കിളിൽ

ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തിൽ ഞായറാഴ്ചയായിരുന്നു അഹമ്മദാബാദിൽ സോഫ്റ്റ് വെയർ എൻജിനീയർമാരായ ശിവസൂര്യന്റെയും അഞ്ജനയുടെയും വിവാഹം. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു

കോയമ്പത്തൂർ തൊണ്ടമുത്തൂർ സെന്തിൽ രാമന്റെയും ജ്യോതിമണിയുടെയും മകനാണ് ശിവസൂര്യ. കണ്ണൂർ പാനൂർ വീട്ടിൽ സത്യന്റെ മകളാണ് അഞ്ജന.

വിവാഹത്തിന് ശിവസൂര്യയും 5 കൂട്ടുകാരും കോയമ്പത്തൂരിൽ നിന്നെത്തിയത് സൈക്കിളിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ പുറപ്പെട്ട് 150 കിലോമീറ്റർ ചവിട്ടി ഗുരുവായൂരിലെത്തിയത് വൈകിട്ട് 5നും. ഞായറാഴ്ച താലികെട്ടും സദ്യയും കഴിഞ്ഞ് ഉച്ചയ്ക്ക് 1ന് ശിവസൂര്യയും സംഘവും ഇവിടെ നിന്ന് സൈക്കിളിൽ കോയമ്പത്തൂരിലേക്ക് തിരിച്ചു. വധുവും സംഘവും വരൻ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂരിലെത്തും.

‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈക്കിൾ യാത്രയ്ക്ക് നൽകിയ പേര്.

Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article