ഗുജറാത്തിലെ ‘സ്റ്റാര്‍ സെലിബ്രിറ്റി’

content-mm-mo-web-stories-news content-mm-mo-web-stories 4ggohhhckc61rehun6mjcegh0d gujarat-jamnagar-north-bjp-candidate-rivaba-jadeja- content-mm-mo-web-stories-news-2022 7npvp70g55ev3ifqk0ikkgvteh

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവാബ ജഡേജ.

Image Credit: Instagram, @rivaba08

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ റിവാബ, 2016ല്‍ രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നതുവരെ റിവ സോളങ്കി എന്നാണ് അറിയപ്പെട്ടിരുന്നത്.

Image Credit: Instagram, @rivaba08

കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ അനന്തരവളായ റിവാബ, 2018 ഒക്ടോബറില്‍ കര്‍ണി സേനയില്‍ ചേര്‍ന്നുെകാണ്ടാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2019 മാര്‍ച്ചിൽ ബിജെപിയിൽ ചേർന്നു.

Image Credit: Instagram, @rivaba08

ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിലവിലെ ബിജെപി എംഎല്‍എ ധര്‍മേന്ദ്രസിങ് എം.ജഡേജയെ ഒഴിവാക്കിയാണ് റിവാബയ്ക്ക് സ്ഥാനാർഥിത്വം നൽകിയത്.

Image Credit: Instagram, @rivaba08

ഗുജറാത്തില്‍ ‘കോടിപതി’ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് റിവാബ. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം ഭര്‍ത്താവിന്റേതുള്‍പ്പെടെ 97.25 കോടി രൂപയാണ് റിവാബ ജഡേജയുടെ ആകെ ആസ്തി.

Image Credit: Instagram, @rivaba08