റെക്കോർഡ് ഉയരത്തിൽ മുല്ലപ്പൂവ്

3smil4737al75uk03uingtotu1 content-mm-mo-web-stories-news content-mm-mo-web-stories jasmine-price-hike content-mm-mo-web-stories-news-2022 3gpq0apaj2rh44maj5vffngfpk

ശബരിമല മണ്ഡലകാല ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ

മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില.

ആവശ്യം കൂടിയതും തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ പൂവ് വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്.

ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയർന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയിൽ നിന്ന് 150 രൂപയായും പിച്ചി 300ൽ നിന്ന് 800 രൂപയായും ഉയർന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി.