സമരക്കാരുടെ മുന്നിൽ മുട്ടുമടക്കി ഇറാൻ

content-mm-mo-web-stories-news content-mm-mo-web-stories 6b8te7ft15b60n3v0v3j9iseld content-mm-mo-web-stories-news-2022 anti-hijab-protest-hit-iran-abolishes-morality-police 58qp4p433lu3kue0fupggf59l0

രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിൽ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്. Photo: @BattaKashmiri / Twitter

യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു പിന്നാലെയാണു രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്. മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്തു മതകാര്യ പൊലീസ് സ്ഥാപിതമായി. Photo: @Ajeet1994 / Twitter

രാജ്യത്തെ സർവകലാശാല വിദ്യാർഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്. രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടർന്നു. Photo: @UkraineDiary / Twitter

ഇറാനിലെയും വിദേശരാജ്യങ്ങളിലെയും ഒട്ടേറെ പ്രമുഖരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. Photo: @avia_pro / Twitter

ഇറാനിൽ സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ചു നിരവധിപേരെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ, ഇറാൻ സമരത്തിന് പിന്തുണ അറിയിച്ചെത്തിയ കാണികൾ. Photo: @brfootball / Twitter