ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ്

4l60g0gjod044pndm4cn0vjagc content-mm-mo-web-stories-news content-mm-mo-web-stories content-mm-mo-web-stories-news-2022 1bh0ti6talriai4um71psd7eq3 gujarat-phase-polling

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കും.

Image Credit: Twitter, ANI

ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്.

Image Credit: വോട്ട് രേഖപ്പെടുത്തിയ ശേഷം ഹാർദിക് പട്ടേൽ (Twitter, @HardikPatel_)

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ നിരവധി പ്രമുഖർ ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി.

Image Credit: വോട്ട് രേഖപ്പെടുത്തിയ ശേഷം ഭൂപേന്ദ്ര പട്ടേൽ (Twitter, ANI)

ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഗുജറാത്ത് ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിന് നടന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 66.75% ആയിരുന്നു പോളിങ്.

Image Credit: വോട്ട് രേഖപ്പെടുത്തുന്ന അമിത് ഷാ (Twitter, ANI)