ഇന്ത്യ ആഥിത്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തിനിടെ നേതാക്കളെ ഹസ്തദാനം ചെയ്ത്, കുശലം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മല്ലികാർജുൻ ഖർഗെ, സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളോട് കുശലാനേഷ്വണം നടത്തിയ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൈ ചേർത്തുപിടിച്ചു.
ഓരോ നേതാക്കളുടെയും അടുത്തെത്തിയാണ് പ്രധാനമന്ത്രി സൗഹൃദം പുതുക്കിയത്.
ഇതിനിടെ, പ്രധാനമന്ത്രിക്കു മുന്നിൽ, അരവിന്ദ് കേജ്‌രിവാൾ കൈകൂപ്പി നിൽക്കുന്ന ചിത്രം വൈറലായി.
ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം രാജ്യത്തിന്റെ ശക്തി ലോകത്തിന് മുഴുവൻ പ്രകടിപ്പിക്കാനുള്ള അതുല്യ അവസരമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ടീം വർക്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി, വിവിധ ജി20 പരിപാടികളുടെ സംഘാടനത്തിൽ എല്ലാ നേതാക്കളുടെയും സഹകരണം തേടി.