100 ദിവസം പിന്നിട്ട് രാഹുലിന്റെ ഭാരത് ജോഡോ യാത്ര

content-mm-mo-web-stories-news content-mm-mo-web-stories bg3ps2h17u6ki3tk0hrpc773u content-mm-mo-web-stories-news-2022 bharat-jodo-yatra-completes-100-days 2j2jbvljj6lmqmnbvs3gm9rb35

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ (ഇന്ത്യയെ ഒന്നിപ്പിക്കൂ) പദയാത്ര 100 ദിവസം പിന്നിടുന്നു.

Image Credit: Twitter, @bharatjodo

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തുടക്കമിട്ട യാത്ര, 2,600 കിലോമീറ്റർ ഇതിനോകം പിന്നിട്ടു.

Image Credit: Twitter, @bharatjodo

ശ്രീപെരുംപുത്തൂരിൽ പിതാവ് രാജീവ് ഗാന്ധിയുടെ സ്മാരകത്തിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് രാഹുൽ യാത്ര തുടങ്ങിയത്.

Image Credit: ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ചപ്പോൾ. (ചിത്രം: പിടിഐ)

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സഞ്ചരിച്ച യാത്ര, നിലവിൽ രാജസ്ഥാനിലാണ്. ഡിസംബർ 21ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും.

Image Credit: Twitter, @bharatjodo

150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് കടന്നുപോവുന്നത്.

Image Credit: Twitter, @bharatjodo

രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്ററാണ് പദയാത്ര.

Image Credit: Twitter, @bharatjodo

3,750 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് ശ്രീനഗറിൽ യാത്ര സമാപിക്കും.

Image Credit: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ പങ്കുചേർന്നപ്പോൾ. (ചിത്രം: പിടിഐ)

സെപ്റ്റംബർ 11നു പാറശാല വഴി കേരളത്തിൽ കടന്ന യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് 19 ദിവസം ദിവസം പര്യടനം നടത്തി.

Image Credit: RINKU RAJ MATTANCHERIYIL / Manorama