സുവർണ ക്ഷേത്രം സന്ദർശിച്ച് രാഹുൽ ഗാന്ധി

rahul-gandhi-visits-golden-temple content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 3cgm78gmsalpff90ei4pksljk4 kb7iom4cldhkctj1jfj15rp7v

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിനു മുന്നോടിയായി അമൃത്‌സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Image Credit: Twitter, @bharatjodo

ഓറഞ്ച് നിറത്തിലുള്ള തലപ്പാവ് ധരിച്ചെത്തിയ രാഹുൽ ഗാന്ധി, സുവർണ ക്ഷേത്രത്തിൽ പ്രാർഥന നടത്തി.

Image Credit: Twitter, @SevadalKL

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്, പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ, എംപി ഗുർജിത് സിങ് ഔജ്‌ല, മറ്റു പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Image Credit: Twitter, @nitinagarwalINC

പഞ്ചാബിൽ എട്ട് ദിവസം പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര, മാണ്ഡി ഗോബിന്ദ്ഗഡ്, ഖന്ന, സഹ്‌നേവാൾ, ലുധിയാന, ഗോരായ, ഫഗ്വാര, ജലന്ധർ, ദസ്യുവ, മുകേരിയൻ എന്നിവിടങ്ങളിലൂടെ കടന്നുപോകും.

Image Credit: Twitter, @SevadalSTA

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ജനുവരി 19ന് പത്താൻകോട്ടിൽ റാലി സംഘടിപ്പിക്കും.

Image Credit: Twitter, @SevadalKA

സെപ്റ്റംബർ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറിൽ സമാപിക്കും. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് യാത്ര ഇതുവരെ കടന്നുപോയത്.

Image Credit: Twitter, @bharatjodo