എംവി ഗംഗാവിലാസ്: ഒഴുകും കൊട്ടാരം

6f87i6nmgm2g1c2j55tsc9m434-list mo-auto-modeoftransport-watertransport-cruise 534m6attf0j97rrgcs3o1frbq7-list mo-auto-mvgangavilas mo-politics-leaders-narendramodi mo-auto-modeoftransport-watertransport 5en88r4jgcas64pi4rol2vr65f

വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

Image Credit: Twitter, ANI

51 ദിവസം നീണ്ട യാത്രയിൽ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്.

Image Credit: എംവി ഗംഗാവിലാസിനുള്ളിലെ ദൃശ്യം. (Twitter, ANI)

62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്.

Image Credit: എംവി ഗംഗാവിലാസിനുള്ളിലെ ദൃശ്യം. (Twitter, @anjanaomkashyap)

ഗംഗാ വിലാസിൽ യാത്ര ചെയ്യാൻ ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചെലവാകുക.

Image Credit: എംവി ഗംഗാവിലാസിനുള്ളിലെ ദൃശ്യം. (Twitter, @anjanaomkashyap)

ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം. ഇതിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, എന്നിവ അനുഭവിക്കാൻ സഞ്ചാരികൾക്കാകും.

Image Credit: Twitter, @PiyushGoyal
Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article