പ്രധാനമന്ത്രിപദവി ഒഴിയാൻ ജസിൻഡ

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories new-zealand-pm-jacinda-ardern-says-she-will-resign-next-month0 5k37nq053e0bdknhdga5ddinc5 6effnhmgg3ctv8gn0f91bs4nnl

ജീവിതത്തിന്റെ മറ്റു സന്തോഷങ്ങളിലേക്കു മടങ്ങാൻ 42ാം വയസ്സിൽ പ്രധാനമന്ത്രിപദംതന്നെ ഉപേക്ഷിക്കുന്ന രാഷ്ട്രീയക്കാരി. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ രാഷ്ട്രീയക്കാർക്ക് പുതുമാതൃകയാണ്.

Image Credit: REUTERS/Ross Land

പ്രധാനമന്ത്രിയായിരിക്കെയാണ് ജസിൻഡ നീവിനെ പ്രസവിച്ചത്. മകൾ നീവ് ഈ വർഷം സ്കൂളിൽ പോകാൻ തുടങ്ങും, ജീവിതപങ്കാളി ക്ലാർക്ക് ഗെയ്ഫോർഡുമായുള്ള വിവാഹം ഈ വർഷമെങ്കിലും നടക്കണമെന്നാണ് ജസിൻഡയുടെ ആഗ്രഹം.

Image Credit: Marty MELVILLE / AFP

2019 മാർച്ചിൽ ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ, ദുരന്തബാധിതരെ ജസിൻഡ ചേർ‍ത്തുപിടിച്ചു, അവരുടെ ദുഃഖം തന്റേതുംകൂടിയെന്നു വ്യക്തമാക്കി.

Image Credit: REUTERS/Edgar Su

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി, ലേബർ പാർട്ടിക്കു പുതിയ നേതാവിനെ ലഭിക്കുന്നതിനുകൂടി വഴിയൊരുക്കുകയാണ് ജസിൻഡ. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്‍.ജയ്ശങ്കറിനൊപ്പം.

Image Credit: PTI Photo

സോഷ്യൽ ഡമോക്രാറ്റ്, പുരോഗമനവാദി, ഫെമിനിസ്റ്റ് തുടങ്ങി പല വിശേഷണങ്ങളും ജസിൻഡ സ്വയം നൽകിയിട്ടുണ്ട്. ഓക്‌ലൻഡിൽ 2017ൽ ഓണാഘോഷപരിപാടിക്കിടെ പൂക്കളമിടുന്ന ജസിൻഡ.

കോവിഡ് വ്യാപനത്തെ നേരിട്ടപ്പോൾ പ്രശംസയും വിമർശനവും ഒരുപോലെയുണ്ടായ ജസിൻഡ എന്നും വാർത്താതാരമായിരുന്നു

Image Credit: Mark Mitchell/New Zealand Herald via AP