ഹൈവേയിൽ കാർ നിർത്തി റീല്‍ ചെയ്ത ഇൻസ്റ്റഗ്രാം താരം വൈശാലി ചൗധരി ഖുതൈലിന് 17,000 രൂപ പിഴ
റോഡ് സംരക്ഷണനിയമം ലംഘിച്ചതിന് ഗാസിയാബാദ് പൊലീസ് ആണ് പിഴ ചുമത്തിയത്.
നിയമലംഘനം നടത്തി ഷൂട്ട് ചെയ്ത വിഡിയോയ്ക്ക് 8,700ഓളം കാഴ്ച്ചക്കാരുണ്ട്.
ആറര ലക്ഷത്തോളം പേരാണ് വൈശാലിയെ ഫോളോ ചെയ്യുന്നത്.
17,000 രൂപ വിലമതിക്കുന്ന വിഡിയോ ആണെന്ന് പരിഹസിച്ച് നിരവധിപ്പേർ വിഡിയോയുടെ താഴെ കമന്റുമായി എത്തിയിട്ടുണ്ട്.