ത്രിപുരയിൽ 60 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. മാർച്ച് 2നാണ് വോട്ടെണ്ണൽ. 259 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്
ഭരണകക്ഷിയായ ബിജെപി, സിപിഎം–കോൺഗ്രസ് സഖ്യം, തിപ്ര മോത്ത പാർട്ടി എന്നിവരാണ് പോരാട്ടക്കളത്തിലുള്ള പ്രമുഖ കക്ഷികൾ.
കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തവണയാണ് ബിജെപി അധികാരത്തിലെത്തിയത്.
ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരിച്ചു.
60 സീറ്റുകളിൽ കഴിഞ്ഞ തവണ 36 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ സിപിഎം – കോൺഗ്രസ് സഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി കഴിഞ്ഞ തവണ 8 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ 16 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്.