കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 144o71qfiote7tf038u1kkdlrt 47qntegel1de6bgl63kko4q0bg karnataka-women-officers-roopa-moudgil-rohini-sindhuri-fight-over-social-media

ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്

പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം

തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി

ദൾ എംഎൽഎ സ.ര മഹേഷ് രോഹിണിക്കെതിരെ നൽകിയ അപകീർത്തിക്കേസ് ഒതുക്കിത്തീർക്കാൻ ഇരുവരും ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങൾ പുറത്തുവന്നത്.

രൂപയ്ക്ക് മാനസിക രോഗമാണെന്നും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും രോഹിണി വ്യക്തമാക്കി.

ഇരു വനിതാ ഉദ്യോദഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു