കിങ്മേക്കറാകാൻ കൊതിച്ച ത്രിപുരയിലെ ‘രാജാവ്’

content-mm-mo-web-stories-news 2brp14eautq583nbbfobk5ffod content-mm-mo-web-stories-news-2023 content-mm-mo-web-stories 43gqg887dgd6k8njust78bkcbd tripura-election-2023-pradyot-manikya-tipra-motha

ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച ത്രിപുരയിൽ നിർണായക ശക്തിയായി പ്രദ്യോത് മാണിക്യയുടെ തിപ്ര മോത്ത പാര്‍ട്ടി.

Image Credit: Twitter, @PradyotManikya

ബിജെപി, സിപിഎം-കോണ്‍ഗ്രസ് സഖ്യം തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ച സംസ്ഥാനത്ത്, തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.

Image Credit: Twitter, @PradyotManikya

ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ, കോണ്‍ഗ്രസ് വിട്ടാണ് നാലു വര്‍ഷം മുന്‍പ് തിപ്ര മോത്ത (തിപ്ര ഇന്‍ഡിജനസ് പ്രോഗ്രസീവ് റീജനല്‍ അലയന്‍സ്) രൂപീകരിച്ചത്.

Image Credit: Twitter, @PradyotManikya

ഗോത്ര വിഭാഗങ്ങള്‍ക്കായി ‘ഗ്രേറ്റര്‍ തിപ്രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായാണ് തിപ്ര മോത്ത പാർട്ടി തിരഞ്ഞടുപ്പിനെ സമീപിച്ചത്.

Image Credit: Twitter, @PradyotManikya

തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Image Credit: Twitter, @PradyotManikya

2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.

Image Credit: Twitter, @PradyotManikya